Kerala News

കെ എസ് ചിത്രയുടെ പേരിൽ വ്യാജ പ്രചാരണം: പൊലീസ് അന്വേഷണം തുടങ്ങി

പ്രശസ്ത ഗായിക കെ എസ് ചിത്രയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് വലിയ തോതിൽ പണം തട്ടിയെടുക്കാൻ ശ്രമം . സോഷ്യൽ മീഡിയയിലൂടെ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്നും ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാമെന്നുമുള്ള വ്യാജ വാഗ്ദാനങ്ങളുമായാണ് തട്ടിപ്പുകാർ രംഗത്തെത്തിയത്. ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ ചിത്ര, തന്റെ പേരിൽ പ്രവർത്തിക്കുന്ന അഞ്ചോളം വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ചതായി അറിയിച്ചു. തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചിത്ര പൊലീസിനോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന അജ്ഞാത Read More…

Kerala News

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.