Kerala News

ഗാഡ്ഗിലിനെ എന്നും കേരളം ഓർമ്മിക്കും: കെ.സുരേന്ദ്രൻ

കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ എല്ലാകാലത്തും കേരളം ഓർമ്മിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ കേരളത്തിൽ എത്രയോ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. പ്രകൃതിയുടെ സംരക്ഷണംകൂടിയാണ് വികസനമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറക്കാൻ പാടില്ല. വയനാട് പോലെയുള്ള പ്രകൃതിലോല സ്ഥലത്ത് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടാൻ ഗാഡിഗിൽ കാണിച്ച ജാഗ്രത മാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

India News

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രാജ്യം പദ്‌മശ്രീ, പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍. തന്റെ ആറ് Read More…