Kerala News

ശബരിമല സ്വർണ്ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ; സിപിഎം–കോൺഗ്രസ് അഴിമതി മത്സരം കടുക്കുന്നു

ആരാണ് കൂടുതൽ അഴിമതിക്കാരെന്ന് തീരുമാനിക്കാനുള്ള ഒരു മത്സരത്തിലാണ് സിപിഎമ്മും കോൺഗ്രസും. പിണറായി വിജയന്റെ സിപിഎം ഒന്നിനെയും പവിത്രമായി കാണുന്നില്ല, ക്ഷേത്രങ്ങളിൽ നടക്കുന്ന അഴിമതിയും മോഷണവും പോലും അവർക്ക് പ്രശ്നമല്ല എന്ന്.ബിജെപി സിറ്റി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ കുമ്മനം രാജശേഖരൻ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ, മേഖലാ പ്രസിഡണ്ട് എ നാഗേഷ്, മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ സുധീഷ് മേനോത്തു പറമ്പിൽ, സൗമ്യസലേഷ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സമ്പൂർണ്ണ എം എസ്, സുരേന്ദ്രൻ ഐനിക്കുന്നത്, എ ഉണ്ണികൃഷ്ണൻ, ലിനി ബിജു.മേഖല വൈസ് പ്രസിഡന്റ് ബിജോയ്‌ തോമസ്, ജില്ലാ ട്രഷർ വിജയൻ മേപ്രത്, മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ, ജില്ലാ സെക്രട്ടറി മാരായ മുരളി കൊളങ്ങട്, പ്രവീൺ പി. പി. യുവമോർച്ച ജില്ലാ പ്രസിഡണ്ട് മനു പള്ളത്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ്‌ ഫെബിൻ, കർഷ ജില്ലാ പ്രസിഡന്റ്‌ രാജേഷ് എ ജി എന്നിവർ നേതൃത്വം നൽകി.

ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീകുമ്മനം രാജശേഖരൻ. ശബരിമല കേന്ദ്രീകരിച്ച് അധോലോക ഉപജാവക സംഘം പ്രവർത്തിക്കുന്നു എന്ന് ഏറെക്കാലമായി ആരോപണമുണ്ട് വിശ്വാസത്തെ നശിപ്പിക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന് ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട് ബന്ധപ്പെട്ട എല്ലാവരും ദ്വാരപാലകർക്കു സ്വർണം പൂശി എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. 2019 ശേഷം എന്ത് സംഭവിച്ചു എന്ന് സർക്കാർ വ്യക്തമാകണം. ഭക്തജനങ്ങൾ വ്രണിത ഹൃദയരാണ് അയ്യപ്പ സംഗമം നടത്തിയ സർക്കാർ ഇക്കാര്യത്തിൽ മിണ്ടാത്തത് എന്താണ്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും കമ്മീഷണരേയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാത്തത് എന്താണ് എന്ന് ശ്രീ കുമ്മനം രാജശേഖരൻ ചോദിച്ചു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിൽ ഗോളക 40 വർഷം വാറണ്ടിയോടുകൂടി നൽകിയതാണ്. ആറുവർഷം കഴിയുമ്പോഴേക്കും അത് മാറ്റേണ്ടിവന്നു. ഇതുമായി ബന്ധപ്പെട്ടവരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തണം.
വീണ്ടും അവർക്ക് തന്നെ അവസരം നൽകിയ ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും രാജിവെക്കണം എന്ന് ശ്രീ കുമ്മനം രാജശേഖരൻ പറഞ്ഞു.
അന്വേഷണം സിബിഐക്ക് വിട്ടുകൊടുക്കണം ഇതിനായി സർക്കാർ ശുപാർശ ചെയ്യണം. സംസ്ഥാനതിന് പുറത്തു ബന്ധമുള്ള ശക്തികൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *