Kerala News

വൈദ്യുത ചാർജ് വർദ്ധന- മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം.

പട്ടിക്കാട്:- വൈദ്യുത ചാർജ് അനിയന്ത്രിതമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ചാക്കോച്ചന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുയോഗവും ഡിസിസി അംഗം കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ കുടിശ്ശിക എഴുതിത്തള്ളുകയും സാധാരണക്കാരായ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ അമിതഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന നയമാണ് പിണറായി സർക്കാർ അനുവർത്തിച്ചു പോരുന്നതെന്ന് കെ സി അഭിലാഷ് പറഞ്ഞു. സമസ്ത Read More…

Kerala News

വൈദ്യുതി നിരക്ക് വർധന ഈ ആഴ്ച ; സമ്മർ താരിഫ് നിർദേശവുമായി റെഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഈ ആഴ്ച . റെഗുലേറ്ററി കമ്മീഷൻ ഡിസംബർ 5-ന് പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. നിലവിലെ നിരക്കിൽ ശരാശരി 4.45 ശതമാനം വർധനവിനാണ് കെഎസ്ഇബി കമ്മീഷനോട് ശുപാർശ ചെയ്തിരിക്കുന്നത്. ഡിസംബർ 4-ന് കമ്മീഷൻ ചെയർമാൻ തിരുവനന്തപുരത്തെത്തും. സർക്കാർ കൂടിയാലോചനകൾക്ക് ശേഷം ഡിസംബർ 5-ന് അവസാന തീരുമാനം അറിയിക്കും. ഉപതെരഞ്ഞെടുപ്പ് കാലത്ത് നിരക്ക് വർധനവ് പ്രഖ്യാപിച്ചാൽ ഉണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കുന്നതിനാണ് വൈകിയുള്ള നടപടി. വേനൽക്കാല വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനായി “സമ്മർ Read More…

Kerala News

നിലവിലെ വൈദ്യുതി നിരക്ക് നവംബർ 30 വരെ തുടരും: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വൈദ്യുതി നിരക്ക് നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതുവരെയോ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. കെഎസ്ഇബി സമർപ്പിച്ച നിരക്ക് വർധനയുള്ള അപേക്ഷയുടെ തെളിവെടുപ്പ് നടപടികൾ കമ്മീഷൻ പൂർത്തിയാക്കിയെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ കുറച്ച് സമയം കൂടി ആവശ്യമാണെന്ന് വ്യക്തമാക്കി. കമ്മീഷന്റെ അന്തിമ തീരുമാനത്തിലേക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ അപേക്ഷയിൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ, വേനൽക്കാലത്തെ ഉയർന്ന ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട അധിക ചിലവുകൾ പരിഗണിക്കുന്നതാണ്.