Kerala News

വൈദ്യുത ചാർജ് വർദ്ധന- മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം.

പട്ടിക്കാട്:- വൈദ്യുത ചാർജ് അനിയന്ത്രിതമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ചാക്കോച്ചന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുയോഗവും ഡിസിസി അംഗം കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ കുടിശ്ശിക എഴുതിത്തള്ളുകയും സാധാരണക്കാരായ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ അമിതഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന നയമാണ് പിണറായി സർക്കാർ അനുവർത്തിച്ചു പോരുന്നതെന്ന് കെ സി അഭിലാഷ് പറഞ്ഞു. സമസ്ത മേഖലയിലും സമ്പൂർണ്ണമായി പരാജയപ്പെട്ട പിണറായി സർക്കാർ അധികാരത്തിൽ തുടരുവാൻ അർഹതയില്ലാത്തവരാണെന്ന് കെ പി ചാക്കോച്ചൻ പറഞ്ഞു. കെപിസിസി അംഗം ലീലാമ്മ ടീച്ചർ, ബ്ലോക്ക് വൈസപ്രസിഡണ്ട്മാരായ ഷിബു പോൾ,റെജി പണംകൂടി , കെ.പി എൽദോസ്, പഞ്ചായത്തംഗം ഷൈജു കുര്യൻ, ബ്ലസ്സൺ വർഗ്ഗീസ്സ്, INTUC മണ്ഡലം പ്രസിഡണ്ട് ബാബു പാണം കുടി , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ എം പൗലോസ്, ബ്ലോക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ഭാരവാഹികളായ ഷിബു പീറ്റർ, ജോൺതൈപ്പറമ്പിൽ , ബേബി പി ജി ,എ സി മത്തായി, വിനോദ് തേനം പറമ്പിൽ ,സജി ആൻഡ്രൂസ്, ജെയ്മോൻ ഫിലിപ്പ് ,ജോസ താണിപ്പാടം, ജോർജ മാഷ,രാജു കാവിയത്ത്, സി.കെഷൺമുഖൻ , സാലി തങ്കച്ചൻ,ജോജോ കണ്ണാറ ,ബെന്നി ആയോട്, ജോളി ജോർജ്, റോസ്ലി ,പൗലോസ് കോയക്കാട്ട്, ബേബി കണ്ടത്തിൽ, ലോറൻസ്, വിപിൻദാസ്, ഉല്ലാസ് പോൾ തിമിത്തി പാർളിക്കാടൻ, ഇബ്രാഹിം, തമ്പി, ബാബു ഇടശേരി, എംസി ബാബു,ഷാജു താളിക്കോട്, വിലാസൻ, സ്കറിയ പാണഞ്ചേരി ജോർജ്ജ് ചീനിക്കടവ്, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *