മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണസംഗമവും വിരുന്നും നിയമസഭാ സമുച്ചയത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, വി ശിവൻകുട്ടി, സജി ചെറിയാൻ, ഡോ ആർ ബിന്ദു, ചിഞ്ചു റാണി, വീണാ ജോർജ്ജ്, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, വി എൻ വാസവൻ, ജി ആർ അനിൽ, പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം. എൽ. എമാർ, ജോൺ ബ്രിട്ടാസ് എം പി, മേയർ ആര്യ രാജേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ Read More…
ന്യൂഡല്‍ഹി: രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്. രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ 10 നഗരങ്ങള്‍ക്കാണ് Read More…
കോഴിക്കോട്: കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രധാന ബ്രാന്‍ഡായിരുന്ന മില്‍മ സമീപകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് മൂന്ന് ടണ്ണിലധികം ഉല്‍പ്പന്നങ്ങള്‍. മില്‍മ ഉത്പന്നങ്ങള്‍ ഇന്ത്യക്ക് പുറത്തേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ലുലു ഗ്രൂപ്പുമായി ഒപ്പിട്ട കരാറാണ് ഇതില്‍ നിര്‍ണായകമായത്. വര്‍ഷങ്ങളായി മില്‍മ നെയ്യ് ഗള്‍ഫിലെത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം വിപണിയില്‍ പുതിയ അധ്യായം അടയാളപ്പെടുത്തുന്നതാണ്. പ്രവാസി സമൂഹത്തിനും ചുരുക്കം ഉപഭോക്താക്കള്‍ക്കും മാത്രം ലഭ്യമായിരുന്ന മില്‍മ, ഉല്‍പ്പന്നങ്ങളുടെ വിപണനം വിശാലമാക്കുകയാണ്. ഗള്‍ഫിലേക്ക് അയച്ച മൂന്ന് ടണ്ണിലധികം ഭാരമുള്ള ചരക്കില്‍ പനീര്‍ ബട്ടര്‍ Read More…