കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷിനാശം വന്നത് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ.എച്ച്.ഡി.പി.ഇത് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ ബാങ്കിനെതിരെ വിധിയുണ്ടായിരുന്നു.എന്നാൽ വിധി ബാങ്ക് പാലിക്കുകയുണ്ടായില്ല. ഒരു മാസം എന്നതു് വിധി പാലിക്കുന്നതിനുള്ള മുഖ്യഘടകമായിരുന്നു. വിധിപ്രകാരം പ്രവർത്തിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേന വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവിടുകയായിരുന്നു. തുടർന്ന് വാറണ്ട് പിൻവലിക്കുന്നതിന് എതിർകക്ഷി സമർപ്പിച്ച അപേക്ഷയും തള്ളുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
ഇന്റര്‍നാഷണല്‍ സയന്‍സ് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 29,30 തിയ്യതികളില്‍ തൃശൂര്‍ വിജ്ഞാന് സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്കില്‍
തൃശൂര്‍ ജില്ലാ പഞ്ചായത്ത്,സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി, ഐ എഫ് എഫ് ടി ചലച്ചിത്ര കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഭൗമം സോഷ്യല്‍ ഇനീഷ്യറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവം നവംബര്‍ 29, 30 തിയ്യതികളില്‍ തൃശൂര്‍ വിജ്ഞാന് സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്കില്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച സംഘാടക സമിതി യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി മഹേഷ് കുമാര്‍ കെ.എസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീജ, ഡി.ഇ.ഒ,എ. ഇ. Read More…
ശിവഗിരി തീർത്ഥാടനം ഡിസംബർ 15 മുതൽ ജനുവരി 5 വരെ
ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 15 ന് തുടങ്ങി 2025 ജനുവരി 5 വരെയായിരിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വർധിച്ച പങ്കാളിത്തം കണക്കിലെടുത്താണ് ഇത്തവണ ദിവസങ്ങൾ വർധിപ്പിച്ചതെന്ന് വി ജോയി എം എൽ എ അറിയിച്ചു. തീർത്ഥാടനത്തിനു മുന്നോടിയായി ശിവഗിരിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ പങ്കെടുത്ത മുന്നൊരുക്ക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള തീർത്ഥാടകർക്ക് ഇതിൽ സൗകര്യ പ്രദമായ ഒരു ദിവസം എത്തി ശിവഗിരിയിലെ വിശേഷ പൂജകളിലും മറ്റും Read More…
കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും: മുഖ്യമന്ത്രി
ബാർജുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന കോസ്റ്റൽ ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ(കെ.എസ്.ഐ.എൻ.സി) പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ഐ.എൻ.സി നിർമ്മിച്ച പൊസൈഡൺ ഓയിൽ ടാങ്കർ ബാർജിൻ്റെയും ലക്ഷ്മി ആസിഡ് ബാർജിൻ്റെയും പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകൾക്ക് ഇന്ധന വിതരണത്തിനും വ്യവസായ സ്ഥാപനങ്ങൾക്ക് ജലമാർഗം ഇന്ധനമെത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബാർജുകളാണ് ഇന്ന് പ്രവർത്തന Read More…