കേരളത്തിൻ്റെ ഭൗതിക നേട്ടങ്ങളും ഉയർന്ന സാക്ഷരതയും എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, മലയാളി സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി അതിവേഗം പടരുന്ന മാനസികാരോഗ്യ പ്രതിസന്ധിയാണ്. സ്ട്രെസ്സ്, ഉത്കണ്ഠ, കടുത്ത വിഷാദരോഗം, ഉയർന്ന ആത്മഹത്യാ നിരക്ക് എന്നിവയിൽ സംസ്ഥാനം മുൻപന്തിയിൽ നിൽക്കുന്നു എന്നത് ഗൗരവകരമായ യാഥാർത്ഥ്യമാണ്. ഈ നിശബ്ദ ദുരന്തത്തിൻ്റെ വേരുകൾ പരിശോധിക്കുമ്പോൾ, പതിറ്റാണ്ടുകളായി കേരളത്തിൻ്റെ സാമൂഹിക സംസ്കാരത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, പ്രത്യേകിച്ച് സിപിഎം വരുത്തിവെച്ച പ്രത്യയശാസ്ത്രപരമായ മാറ്റങ്ങളും അവയുണ്ടാക്കിയ പ്രതികൂല ആഘാതങ്ങളും മാറ്റിനിർത്താൻ കഴിയില്ല. മനുഷ്യ Read More…
Tag: LDF
വിഴിഞ്ഞം തുറമുഖം: അദാനി നൽകേണ്ടിയിരുന്ന ₹219 കോടി പിഴ മുൻ എൽഡിഎഫ് സർക്കാർ ഒഴിവാക്കിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിർമാണം വൈകിയതിന് അദാനി പോർട്ട് നൽകേണ്ടിയിരുന്ന ഏകദേശം ₹219 കോടി പിഴ മുൻ എൽഡിഎഫ് സർക്കാർ ഒഴിവാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. വിഴിഞ്ഞം പദ്ധതിയിലെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC)ക്ക് കൈമാറാനുള്ള നീക്കം “വൻ ഇടപാടിൻ്റെ” ഭാഗമാണെന്ന സിപിഎമ്മിൻ്റെ ആരോപണവും അദ്ദേഹം തള്ളി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെ (AVPPL) ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് Read More…
പാർട്ടിയുടെ വീഴ്ചകൾ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി: സിപിഎം നേതാവ്
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ തോൽവിക്ക് പാർട്ടിയുടെ ഭാഗത്തുണ്ടായ ചില വീഴ്ചകളും കാരണമായതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ പുതളത്ത് ദിനേശൻ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ശബരിമലയിലെ സ്വർണ മോഷണ വിവാദത്തിൽ സമയോചിതമായി ഇടപെടുന്നതിൽ ഉണ്ടായ കാലതാമസം, യുഡിഎഫിൻ്റെ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഉണ്ടായ വീഴ്ച എന്നിവ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് Read More…
കോർപ്പറേഷൻ കൗൺസിൽ യോഗം മിനുട്ട്സ് കീറിയെറിഞ്ഞ് ബിജെപി
തൃശ്ശൂർ : നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഒരുപാട് വൈകി കൂടാൻ തീരുമാനിച്ച കൗൺസിൽ യോഗത്തിനെ ബിജെപി കൗൺസിലർമാർ വിമർശിച്ചു. തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത് വന്നു ഇത്രയധികം ദിവസങ്ങൾ കഴിഞ്ഞിട്ടും കൗൺസിൽ യോഗം കൂടാതെ വൈകിപ്പിച്ച് നൂറിലധികം അജണ്ടകൾ കൊണ്ടുവന്നതിനെയാണ് കൗൺസിലർമാർ എതിർത്തത്. അതോടൊപ്പം 3/3/2026 ന് നടന്ന കൗൺസിൽ യോഗത്തിലെ 53-ാം നമ്പർ അജണ്ടയിൽ ഭരണ – പ്രതിപക്ഷം ഐക്യകണ്ഠേന എടുത്ത തീരുമാനത്തെ വളച്ചൊടിച്ച് നടത്തിപ്പുക്കാരന് ലൈസൻസ് പുതുക്കി കൊടുക്കാൻ എടുത്ത തീരുമാനം എതിർത്തു. ബിജെപി പാർലിമെൻ്ററി Read More…
നാട്ടിക മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് അന്തർധാര: ഷാജുമോൻ വട്ടേക്കാട്
നാട്ടിക നിയോജക മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ അന്തർധാര സജീവമാണെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട് തൃശ്ശൂരിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു. നാട്ടിക നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീത ഗോപി മുമ്പ് എംഎൽഎയായിരുന്ന സമയത്ത് 2019 ജൂലൈ 27ന് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ചേർപ്പ് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമരം നടത്തിയിരുന്നു. സമരത്തിന് ശേഷം നാട്ടിക നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സമരം ചെയ്ത സ്ഥലത്ത് ചാണക വെള്ളം Read More…
അപരന്മാരില്ലാതെന്ത് തെരഞ്ഞെടുപ്പ്
നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി അപരന്മാര്‍. കളമശ്ശേരിയില്‍ പി രാജീവിനും, നേമത്ത് രാജീവ് ചന്ദ്രശേഖറിനും പറവൂരില്‍ വിഡി സതീശനും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും അപരന്മാരുണ്ട്. കൈതാരം സ്വദേശി കെബി സതീശന്‍ ആണ് വിഡി സതീശന്റെ അപരന്‍. ബിനാനിപുരം സ്വദേശി രാജീവ് ആണ് പി രാജീവിന്റെ അപര എതിരാളി. കെ മുരളീധരന് രണ്ട് അപരന്മാരാണുള്ളത്. പി മുരളീധരനും എന്‍ മുരളിയും. സ്റ്റീഫന്‍ എന്ന പേരുള്ള വ്യക്തിയെ തന്നെയാണ് അരുവിക്കരയില്‍ ജി സ്റ്റീഫന് അപരനായി ലഭിച്ചത്. കെ മുരളീധരനെ Read More…
ഒ ആർ കേളു പൂർണപരാജയമെന്ന് എൻഡിഎ സ്ഥാനാർത്ഥി
മാനന്തവാടി: തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തോടെ മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി. ശ്യാംരാജ്. തിരുനെല്ലിയിലെ പ്രസിദ്ധനായ വെള്ളാന്‍ വൈദ്യരെ അദ്ദേഹത്തിൻ്റെ വീട്ടില്‍ എത്തി ശ്യാം സന്ദര്‍ശിച്ചു. തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ തറവാടുകളായ കാത്തലോട്ട്, വെണ്മണി, കാവില്‍, എടമന. എടത്തന, കുനിയിമ്മല്‍, മുതുവട്ടില്‍, ഇല്ലത്തമൂല, ഇടലക്കുനി, പുക്കോട് എന്നി തറവാടുകളും ശ്യാം സന്ദര്‍ശിച്ചു. വന്‍ സ്വീകരണമാണ് തറവാടുകളില്‍ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. മന്ത്രിയുടെ മണ്ഡലമായിട്ടും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാത്ത പ്രദേശമാണിവ. എംഎല്‍എ എന്ന Read More…
കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും ചുവപ്പ് കൊടി; ഭരണസമിതിയില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം
തൃശ്ശൂര്‍: ഏറെ വിവാദങ്ങള്‍ക്ക് പിന്നാലെ നടന്ന കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതോടെ ബാങ്ക് ഭരണത്തില്‍ വീണ്ടും സിപിഎം മേല്‍ക്കൈ ഉറപ്പിച്ചു. രണ്ട് സീറ്റുകളില്‍ നേരത്തെ തന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 11 സീറ്റുകളിലായിരുന്നു മത്സരം. സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. സംസ്ഥാനത്തെ നടുക്കിയ സഹകരണ തട്ടിപ്പ് വിവാദത്തിന് Read More…
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം ഇന്ന്
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനും അവഗണനയ്ക്കുമെതിരായ ഇന്ന് എല്‍ഡിഎഫ് പ്രക്ഷോഭം. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2024ല്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണിത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും അണിനിരക്കും. വര്‍ഗബഹുജന സംഘടനകള്‍ പ്രകടനമായെത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കും. തിങ്കളാഴ്ചത്തെ സത്യഗ്രഹത്തിലൂടെ സുപ്രധാനമായ സമരമുഖമാണ് Read More…
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം; 30 ല്‍ 17 സീറ്റ് നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം . 30 സീറ്റുകളിൽ 17 എണ്ണം ഇടതു മുന്നണി സ്വന്തമാക്കുകയും, യുഡിഎഫ് 12 സീറ്റ് നേടുകയും ചെയ്തു. എസ്ഡിപിഐ ഒരു വാർഡിൽ വിജയിച്ചു. തിരുവനന്തപുരം ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചപ്പോൾ, കോട്ടയം രാമപുരം പഞ്ചായത്തിന്റെ ഭരണം യുഡിഎഫ് നേടി. റാമപുരം ഏഴാം വാർഡിൽ യുഡിഎഫിന്റെ രജിത ടി.ആർ 235 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫിന്റെ Read More…










