Kerala News Politics

നികുതി കൊള്ളയിൽ കോടതിയലക്ഷ്യ നടപടിക്ക് ബിജെപി

തൃശ്ശൂർ: നികുതി കൊള്ളയിൽ സുപ്രീം കോടതി വിധി നടപ്പാക്കാത്ത മേയർ, ഡെപ്യൂട്ടി മേയർ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് ബിജെപി കോർപ്പറേഷൻ പാർലമെൻ്ററി പാർട്ടി ലീഡർ രഘുനാഥ് സി മേനോൻ. നികുതി കൊള്ളയിൽ കോർപ്പറേഷനിൽ LDF – UDF നടത്തുന്ന ഒത്തുക്കളി സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതി വിധി നഗരത്തിലെ മുഴുവൻ നികുതിദായകർക്കും ബാധകമായ പൊതുവിധിയെന്നും ഒട്ടും താമസിയാതെ തന്നെ വിധി നടപ്പാക്കണമെന്നും സംസ്ഥാന സർക്കാർ ഉത്തരവ് നൽകിയിട്ടും രണ്ട് മാസം ഉത്തരവ് പൂഴ്ത്തി വെക്കുകയും നടപ്പാക്കാതിരിക്കാൻ ഉപായം തേടുകയും ചെയ്യുന്ന കോൺഗ്രസ് ഭരണസമിതി, നികുതികൊള്ള നടത്തിയ ഇടത്പക്ഷവുമായി ഒത്തുകളിക്കുകയാണ്.

അടുത്ത കൗൺസിലിൽ ചർച്ചക്കായി സർക്കാർ ഉത്തരവ് അജണ്ടയിൽ വെക്കുമെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ച ഡെ.മേയർ എ പ്രസാദ് ഉത്തരവ് ഇന്നത്തെ യോഗ അജണ്ടയിൽ ചേർക്കാതെ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. ഭരണ നേതൃത്വം രണ്ട് വർഷം പൂഴ്ത്തി വെച്ച സർക്കാർ ഉത്തരവ് പ്രതിപക്ഷം ചോർത്തി കൗൺസിലിൽ അവതരിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഈ കൗൺസിലിൻ്റെ കാലാവധി തീരും വരെ ഉത്തരവ് വെളിച്ചം കാണില്ലായിരുന്നു.

കഴിഞ്ഞ കൗൺസിലിൽ ഇടത് പക്ഷമുണ്ടാക്കിയ സംഘർഷത്തിൽ 134 അജണ്ടകളും ചർച്ചയില്ലാതെ അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ഇന്നത്തെ അടിയന്തിര യോഗവും പ്രതിപക്ഷ പ്രതിഷേധത്തിൽ ചർച്ചയില്ലാതെ അജണ്ട പാസാക്കുകയും ചെയ്ത മേയറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും രഘുനാഥ് സി മോനാൻ ആരോപിച്ചു. ഇടത് ഭരണ സമിതി തയ്യാറാക്കിയ പദ്ധതികളുടെ ക്രമവൽക്കരണം മാത്രമായിരുന്നു ഇന്നത്തെ അജണ്ടയിൽ. അവ ചർച്ചയില്ലാതെ പാസാക്കിയെടുത്തതിൽ ഇടത് – കോൺഗ്രസ് ഒത്തുകളി ന്യായമായും സംശയികേണ്ടതുണ്ടെന്നും അതിനെതിരായും നികുതി കൊള്ളയിൽ വിധി നടപ്പാക്കാനും ശക്തമായ ജനകീയ സമ്മർദ്ദവും ബിജെപി ഉയർത്തി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *