Kerala News

ഗുരുവായൂർ ദേവസ്വം ക്ഷേത്ര വാദ്യകലാ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷിച്ചു

മുതിർന്ന വാദ്യകലാകാരൻമാർക്ക് ആദരം

ഗുരുവായൂർ ദേവസ്വം ക്ഷേത്ര വാദ്യകലാ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷത്തിൽ മുതിർന്ന കലാകാരൻമാർക്ക് ആദരം. ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം വാദ്യകുലപതി പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. മികവുറ്റ വാദ്യകലാകാരൻമാരെ സൃഷ്ടിക്കാൻ ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിന് സാധിച്ചതിൽ പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. വാദ്യകലാ വിദ്യാർത്ഥികൾക്ക് താമസ സൗകര്യം വൈകാതെ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര കലാരൂപങ്ങളിൽ ബിരുദം നൽകുന്ന സ്ഥാപനമായി വാദ്യകലാ വിദ്യാലയം ഉയരണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കെ.ബി.രാജ് ആനന്ദ് പറഞ്ഞു.ചടങ്ങിൽ റിട്ട. പ്രിൻസിപ്പാൾ കൊങ്ങാട് സുകുമാരൻ, പൂർവ്വ വിദ്യാർത്ഥികളായ പാഞ്ഞാൾ വേലുക്കുട്ടി, മച്ചാട് മണികണ്ഠൻ, ഗുരുവായൂർ സേതു, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാഗസ്വരത്തിൽ എ ഗ്രേഡ് നേടിയ എം.കെ. യദുകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനാജ്, കെ.പി.വിശ്വനാഥൻ, ദേവസ്വം വേദ- സംസ്കാര പ0ന കേന്ദ്രം ഡയറക്ടർ പി.നാരായണൻ നമ്പൂതിരി ,പി ടി എ പ്രസിഡൻ്റ് കെ.ബാഹുലേയൻ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *