Kerala News

ഐഎഎസ് തലപ്പത്ത് സ്ഥാനമാറ്റം: അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക്, ശിഖ സുരേന്ദ്രൻ തൃശൂർ കലക്ടർ

തിരുവനന്തപുരം: സംസ്ഥാന ഐഎഎസ് തലപ്പത്ത് നിർണായക സ്ഥാനമാറ്റം. നിലവിൽ തൃശൂർ ജില്ലാ കലക്ടറായി പ്രവർത്തിച്ചിരുന്ന അർജുൻ പാണ്ഡ്യനെ കാസർകോട് ജില്ലാ കലക്ടറായി നിയമിച്ചു. കാസർകോട്ടെ നിലവിലെ കലക്ടറായ കെ ഇൻബശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് അർജുൻ പാണ്ഡ്യന്റെ നിയമനം.

അതേസമയം, ടൂറിസം ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറായി ചുമതലയേൽക്കും. ഭരണപരമായ കാര്യക്ഷമതയും പ്രവർത്തന മികവും പരിഗണിച്ചാണ് പുതിയ നിയമനങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *