തിരുവനന്തപുരം: സംസ്ഥാന ഐഎഎസ് തലപ്പത്ത് നിർണായക സ്ഥാനമാറ്റം. നിലവിൽ തൃശൂർ ജില്ലാ കലക്ടറായി പ്രവർത്തിച്ചിരുന്ന അർജുൻ പാണ്ഡ്യനെ കാസർകോട് ജില്ലാ കലക്ടറായി നിയമിച്ചു. കാസർകോട്ടെ നിലവിലെ കലക്ടറായ കെ ഇൻബശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് അർജുൻ പാണ്ഡ്യന്റെ നിയമനം. അതേസമയം, ടൂറിസം ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറായി ചുമതലയേൽക്കും. ഭരണപരമായ കാര്യക്ഷമതയും പ്രവർത്തന മികവും പരിഗണിച്ചാണ് പുതിയ നിയമനങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Tag: IAS
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമന് കൃഷി വകുപ്പ് ഡയറക്ടർ, ഡോ. അദീല അബ്ദുള്ള സാമൂഹിക നീതി വകുപ്പ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ എം.ഡി.യായിരുന്ന പി.ബി. നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. കൂടാതെ, കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (KTDFC) സിഎംഡി സ്ഥാനം നൂഹ് വഹിക്കും. സപ്ലൈകോയുടെ ചുമതല ഡോ. അശ്വതി ശ്രീനിവാസിന് നൽകുകയും ചെയ്തു. കൃഷി വികസന, Read More…
ഐഎഎസ് പോരാട്ടം ചൂടേറിയപ്പോൾ: ‘മല്ലു ഹിന്ദു’ ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനും എന്. പ്രശാന്തിനും സസ്‌പെൻഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരിൽ വലിയ ചലനം സൃഷ്ടിച്ച കേസിൽ സസ്‌പെൻഷൻ നടപടികൾ. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനും അഗ്രോ ഇൻഡസ്ട്രീസ് ഡയറക്ടർ എന്. പ്രശാന്തിനും സസ്‌പെൻഷൻ. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ പരസ്യപ്രതികരണമാണ് പ്രശാന്തിനെതിരെ നടപടിക്ക് കാരണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. അതേസമയം, ‘മല്ലു ഹിന്ദു’ എന്ന ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചതാണ് ഗോപാലകൃഷ്ണനെതിരായ നടപടിക്ക് അടിസ്ഥാനം. സമൂഹമാധ്യമങ്ങളിൽ നടത്തിയ പരസ്യപ്രതികരണങ്ങൾ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് സെക്രട്ടറി ശാരദ Read More…




