Kerala News

ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യന് സ്നേഹാദരം നൽകി

തൃശ്ശൂരിൽ നിന്നും കാസര്‍ഗോഡ് ജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യന് തൃശ്ശൂർ മാരത്തോൺ ക്ലബിൻ്റെ നേതൃത്വത്തിൽ സ്നേഹാദരവ് നടത്തി. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തിയ സ്നേഹാദരവിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ തങ്ങളുടെ പ്രിയപ്പെട്ട കളക്ടറെ കാണാനെത്തിയിരുന്നു.

Kerala News

ഏറ്റവും മികച്ച ജില്ലാകളക്ടർക്കുള്ള പുരസ്ക്കാരം; നന്ദി അറിയിച്ച് അർജുൻ പാണ്ഡ്യൻ

നാളെ (മാര്‍ച്ച് 2) പുതിയ കളക്ടറായ ശിഖ സുരേന്ദ്രന് ചുമതല കൈമാറും സംസ്ഥാനത്തെ ഏറ്റവും നല്ല ജില്ലാ കളക്ടർക്കുള്ള അവാർഡ് ലഭിച്ചതിൻ്റെ സന്തോഷം പങ്കുവയ്കുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കളക്ട്രേറ്റിലെ സെക്ഷനുകളിലും ഓഫീസുകളിലും നേരിട്ടെത്തി നന്ദി പറഞ്ഞു. ജോലിയിൽ മികവ് തെളിയിച്ച ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ജീവനക്കാരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്താണ് കളക്ടർ മടങ്ങിയത്. തൃശ്ശൂര്‍ ജില്ലയില്‍ നിന്നും സ്ഥലംമാറിപ്പോകുന്ന ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് വിവിധ വകുപ്പുകളും സംഘടനകളും യാത്രയയപ്പ് നല്‍കി. ഏറ്റവും മികച്ച Read More…

Kerala News

ഐഎഎസ് തലപ്പത്ത് സ്ഥാനമാറ്റം: അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക്, ശിഖ സുരേന്ദ്രൻ തൃശൂർ കലക്ടർ

തിരുവനന്തപുരം: സംസ്ഥാന ഐഎഎസ് തലപ്പത്ത് നിർണായക സ്ഥാനമാറ്റം. നിലവിൽ തൃശൂർ ജില്ലാ കലക്ടറായി പ്രവർത്തിച്ചിരുന്ന അർജുൻ പാണ്ഡ്യനെ കാസർകോട് ജില്ലാ കലക്ടറായി നിയമിച്ചു. കാസർകോട്ടെ നിലവിലെ കലക്ടറായ കെ ഇൻബശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് അർജുൻ പാണ്ഡ്യന്റെ നിയമനം. അതേസമയം, ടൂറിസം ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറായി ചുമതലയേൽക്കും. ഭരണപരമായ കാര്യക്ഷമതയും പ്രവർത്തന മികവും പരിഗണിച്ചാണ് പുതിയ നിയമനങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Kerala News

തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകര്‍ക്കായി ടെക്‌നോളജി ക്ലിനിക് സംഘടിപ്പിച്ചു

തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ആര്‍.എ.എം.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെക്‌നോളജി ക്ലിനിക് സംഘടിപ്പിച്ചു. തൃശ്ശൂര്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ സംഘടിച്ച പരിപാടി ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. ഷീബ അധ്യക്ഷത വഹിച്ചു. സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി വഴി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ സംരംഭകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ എന്‍.ഐ.ഐ.എസ്.ടി ചീഫ് സൈന്റിസ്റ്റ് ഡോ. പി. നിഷി, പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. കെ.കെ Read More…

Kerala News

ചാലക്കുടി കാട്ടാന ആക്രമണം: മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായം കൈമാറി

മരിച്ചവരുടെ വീടുകൾ കളക്ടർ സന്ദർശിച്ചു ചാലക്കുടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ വീടുകൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു, ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ ജില്ലാ കളക്ടർ കൈമാറി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഫോറസ്റ്റ് വകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയിൽ കളക്ടർ സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി Read More…

Kerala News

എസ്.എസ്.എൽ.സി വിശേഷങ്ങളുമായി സ്കൂൾ വിദ്യാര്‍ത്ഥികൾ കളക്ടറെ കാണാനെത്തി

ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന “മുഖാമുഖം – മീറ്റ് ദി കളക്ടർ” പരിപാടിയുടെ മുപ്പതാം അധ്യായത്തിൽ എസ്എസ്എൽസി പരീക്ഷാ വിശേഷങ്ങളുമായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പീച്ചിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അധ്യാപകരും അതിഥികളായെത്തി. വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങള്‍ കളക്ടറുമായി സംസാരിച്ചു.  ജില്ലാ കളക്ടർ കുട്ടികളോട് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയെക്കുറിച്ചും അവരുടെ പരീക്ഷാ അനുഭവങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഫിസിക്സ്, സാമൂഹിക ശാസ്ത്ര പരീക്ഷകൾ അൽപം കഠിനമായിരുന്നുവെങ്കിലും ഭാഷാവിഷയങ്ങൾ പൊതുവേ എളുപ്പമായിരുന്നു എന്ന് Read More…