പാവറട്ടി:ജനാധിപത്യ രീതിയിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രിമിനൽ കേസ് പ്രതിയെ പോലെ അറസ്റ്റ് ചെയ്ത് അപമാനിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ.ഷാജൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡണ്ട് ആന്റോ ലിജോ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഷഹനാബ് പെരുവല്ലൂർ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ ആർ രജീഷ് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജെറോം ബാബു,മോഹനൻ വെൻമേനാട് ,ഉണ്ണി പാവറട്ടി, പി രാമചന്ദ്രൻ , പി.വി. കുട്ടപ്പൻ ,ബർട്ടിൻ ചെറുവത്തൂർ,റഫീഖ് വെന്മേനാട് , ഷെമിം അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു





