India Kerala News Politics

സി.ജെ.പി തിരംഗ മാർച്ച്: പൊതുജനങ്ങളോട് വിട്ടുനിൽക്കാൻ നിർദേശിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) വെള്ളിയാഴ്ച കൊണാട്ട് പ്ലേസിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ‘ലഹ്‌റാ ദോ തിരംഗ’ മാർച്ചിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ഡൽഹി പൊലീസ് നിർദേശിച്ചു. എന്നാൽ, അനുയോജ്യമായ സ്ഥലത്ത് പരിമിതമായൊരു സംഘത്തിന് ദേശീയപതാക വീശാനും ദേശീയഗാനം ആലപിക്കാനും സൗകര്യമൊരുക്കാമെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് കൊണാട്ട് പ്ലേസിലും സമീപപ്രദേശങ്ങളിലും നിരോധന ഉത്തരവുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയത്. പ്രദേശത്ത് സമാധാനവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ Read More…

India News Politics

പ്രതിഷേധ സാധ്യത: ഡൽഹിയിൽ കേന്ദ്രസായുധ സേനയെ ഒക്ടോബർ 20 വരെ വിന്യസിക്കാൻ പൊലീസ്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കേന്ദ്രസായുധ പൊലീസ് സേനയുടെ (സി.എ.പി.എഫ്) വിന്യാസം ഒക്ടോബർ 20 വരെ നീട്ടണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. 273 കമ്പനികളുടെ വിന്യാസം നീട്ടണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച അവസാനിക്കാനിരുന്ന സേനാവിന്യാസം നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനും പ്രതിഷേധങ്ങൾ മൂലമുണ്ടാകാവുന്ന സാഹചര്യങ്ങൾ നേരിടുന്നതിനുമാണ് കൂടുതൽ ദിവസത്തേക്ക് സേനയെ നിലനിർത്താൻ ആവശ്യപ്പെട്ടത്. ആകെ 301 സി.എ.പി.എഫ് കമ്പനികളെ Read More…

India Kerala News Politics

സി.ജെ.പി പ്രതിഷേധം: ഡൽഹിയിൽ 150ഓളം പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ 150ഓളം പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ന്യൂഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകൾ എത്തുന്നത് നിരീക്ഷിക്കാൻ പൊലീസ് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. സി.ജെ.പിയുടെ പ്രതിഷേധത്തിന് മുന്നോടിയായി മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യതലസ്ഥാനത്തെ 15 പൊലീസ് ജില്ലകളിലായി ക്രിമിനൽ പശ്ചാത്തലമുള്ള 600ലധികം പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ Read More…

Education India News Politics

‘സൻസദ് ചലോ’ പ്രതിഷേധം, സിജെപിയോട് ജനങ്ങളെ നിയന്ത്രിക്കാൻ നിർദേശം നൽകുന്ന ഡൽഹി പോലീസിന്റെ വീഡിയോ വൈറൽ

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘സൻസദ് ചലോ’ പ്രതിഷേധ മാർച്ചിന് മുന്നോടിയായി ജനക്കൂട്ട നിയന്ത്രണത്തിനുള്ള മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഡൽഹി പോലീസ് സംഘാടകരോട് ആവശ്യപ്പെടുന്നുവെന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിന് തലേദിവസമായ ജൂലൈ 19-ന് ജന്തർ മന്തറിൽ ചിത്രീകരിച്ചതാണെന്ന് അവകാശപ്പെടുന്ന വീഡിയോയിലാണ് ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സച്ചിൻ ശർമ്മ, ജോയിന്റ് പോലീസ് കമ്മിഷണർ ദീപക് പുരോഹിത്, സി.ജെ.പി പ്രതിനിധികളായ സൗരവ് ദാസ് ഉൾപ്പെടെയുള്ളവർ തമ്മിലുള്ള സംഭാഷണം ദൃശ്യമായിരിക്കുന്നത്. Read More…

Education India News Politics

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പോസ്റ്റുകൾ; നടപടിക്കൊരുങ്ങി ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (CJP) പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അധിക്ഷേപകരവും അപകീർത്തികരവുമായ പോസ്റ്റുകൾക്കെതിരെ നടപടിക്കൊരുങ്ങാൻ ഡൽഹി പൊലീസ്. പ്രതിഷേധത്തിനിടയിലും അതിന് ശേഷവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ, വീഡിയോകൾ, കമൻ്റുകൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. നിയമലംഘനമോ അധിക്ഷേപപരമായ ഉള്ളടക്കമോ കണ്ടെത്തിയാൽ അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകാനാണ് ആലോചന. “പ്രതിഷേധത്തിനിടയിലും അതിന് ശേഷവും അപ്‌ലോഡ് ചെയ്ത ഉള്ളടക്കങ്ങൾ പരിശോധിച്ച ശേഷം അധിക്ഷേപ സ്വഭാവമുള്ള Read More…