India News

ഗള്‍ഫ് മേഖലയിലേക്ക് ഇന്ന് 58 വിമാന സര്‍വീസുകള്‍; തിരുവനന്തപുരത്ത് നിന്ന് 21 സര്‍വീസുകള്‍ റദ്ദാക്കി

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്ക് ഇന്ത്യയില്‍നിന്ന് ഇന്ന് 58 വിമാന സര്‍വീസുകള്‍ നടത്തും. സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകള്‍ തുറന്നതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. എയര്‍ ഇന്ത്യ ജിദ്ദയിലേക്കും മസ്‌കത്തിലേക്കും ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇന്ന് ആകെ 24 ഷെഡ്യൂള്‍ഡ് സര്‍വീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി 34 നോണ്‍-ഷെഡ്യൂള്‍ഡ് സര്‍വീസുകളും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ യുഎഇയില്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ Read More…

International News

സൗദിയും ഒമാനും വ്യോമമേഖല തുറന്നു; ഗള്‍ഫ് സര്‍വീസുകള്‍ വീണ്ടും ആരംഭിച്ച് വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടെ അടച്ചിരുന്ന വ്യോമമേഖല വീണ്ടും തുറന്ന് സൗദിയും ഒമാനും. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വിവിധ വിമാനക്കമ്പനികള്‍ പുനരാരംഭിച്ചു. ജിദ്ദയിലേക്കും മസ്‌കത്തിലേക്കുമുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും വീണ്ടും ആരംഭിച്ചു. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് സര്‍വീസ് നടത്തും. കൂടാതെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്കും കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും Read More…

International Kerala News

കൊച്ചി–മസ്‌കത്ത് സർവീസ് പുനരാരംഭിച്ചു; ഗൾഫ് റൂട്ടുകളിൽ ഭാഗിക സർവീസ്, പല വിമാനങ്ങളും റദ്ദാക്കി

കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കൊടുവിൽ നിർത്തിവെച്ചിരുന്ന കൊച്ചി–മസ്‌കത്ത് വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു. ഒമാൻ എയർ ഇന്ന് രാവിലെ 8.10ന് കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്ക് സർവീസ് നടത്തി. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സർവീസും പുനരാരംഭിച്ചു. തിരുച്ചിറപ്പള്ളിയിൽ നിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസ് ഉച്ചയ്ക്ക് 1.45ന് പുറപ്പെടും. വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ആറ് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തും. മസ്‌കത്തിൽ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. സംഘർഷത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിനായി അബുദബിയിൽ Read More…