കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് പവന് ₹1,20,000 കടന്നു. ഇന്ന് ഒറ്റയടിക്ക് ₹1840 രൂപയാണ് പവന് വില ഉയര്‍ന്നത്. ഗ്രാമിന് ₹230 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ₹15,000 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഇടിവിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുത്തനെ ഉയര്‍ന്നത്.
ഈ മാസം ഒന്നിന് സ്വര്‍ണവില ₹1,26,920 ആയിരുന്നു, അത് ഈ മാസത്തിലെ ഉയര്‍ന്ന നിരക്കുമാണ്. തുടര്‍ന്ന് ആറു ദിവസത്തിനിടെ ₹8,000ല്‍പ്പരം ഇടിവ് രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ആഗോള സാമ്പത്തിക അനിശ്ചിതത്വവും സ്വര്‍ണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ₹1,31,160 ആണ് (ജനുവരി 29). കഴിഞ്ഞ ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.





