സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന് ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രിയങ്ക വയനാട്ടില്‍ എത്തുന്നത്.
ഇന്ന് പ്രിയങ്ക മലപ്പുറം ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക പങ്കെടുക്കും.
നാളെ വയനാട് ജില്ലയിലൂടെയുള്ള പര്യടനമാണ് പദ്ധതിയിലുളളത്. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും മത്സരിച്ച ഉപതിരഞ്ഞെടുപ്പില്‍ 4 ലക്ഷത്തിലേറെ വോട്ടുകളുടെ വന്‍ ഭൂരിപക്ഷം നേടി പ്രിയങ്ക വിജയിച്ചിരുന്നു. വോട്ടര്‍മാരുടെ ഈ വിശ്വാസം തെറ്റിക്കില്ലെന്നും വയനാട്ടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.