Kerala News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് ഇനി 10 രൂപ; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇനി ഒപി ടിക്കറ്റിന് 10 രൂപ നിരക്ക് ഈടാക്കും. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. ഈ പുതിയ നയം ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും.

മെഡിക്കല്‍ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഒപി ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും.

ആശുപത്രിയുടെ ദൈനംദിന ചെലവുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ആവശ്യമായ സാമ്പത്തിക ഉറവിടം കണ്ടെത്തുന്നതിനായാണ് ഈ മാറ്റം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് മികച്ച സേവനമൊരുക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.

10 രൂപയുടെ ഈടാക്കല്‍ വ്യക്തികള്‍ക്ക് വലിയ ഭാരമാകില്ല. ഇത് വഴിയുള്ള വരുമാനം ആശുപത്രിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ ഒപി ടിക്കറ്റുകള്‍ സൗജന്യമായാണ് നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *