Kerala News

സാമ്പ്രാണിക്കോടി വീണ്ടും തുറക്കുന്നു: കേരളപ്പിറവി ദിനത്തിൽ കായൽ നടുവിലെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ഓൺലൈൻ ടിക്കറ്റ് വഴി പ്രവേശനം

കൊല്ലം: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ കേന്ദ്രത്തിലേക്ക് ഇനി മുതൽ ഓൺലൈൻ ടിക്കറ്റ് സംവിധാനത്തിലൂടെയാണ് പ്രവേശനം.

ബോട്ടുടമകളുമായി ഡിടിപിസി നടത്തിയ ചര്‍ച്ചകൾക്കൊടുവിൽ പ്രാക്കുളം, മണലിൽ ക്ഷേത്രക്കടവ്, കുരീപ്പുഴ പള്ളി എന്നീ മൂന്ന് കടവുകളിൽ നിന്നാണ് ബോട്ടുകൾ സഞ്ചാരികളെ കായൽ നടുവിലെ ആകർഷക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുക. ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.dtpckollam.com വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

രജിസ്റ്റർ ചെയ്ത ബോട്ടുകളെ ദിവസവും പരസ്പരം മാറ്റി ടേൺ അടിസ്ഥാനത്തിൽ സേവനം നൽകാനാണ് സംവിധാനമൊരുക്കിയിരിക്കുന്നത്, ഇതുവഴി എല്ലാ ബോട്ടുകളുടെയും വരുമാനം തുല്യമായി നിലനിർത്താൻ സാധിക്കും. പുതിയ ഓൺലൈൻ സംവിധാനവും ടേൺ സംവിധാനവും വിനോദസഞ്ചാരികളുടെ യാത്രയ്ക്ക് കൂടുതൽ സൗകര്യവും സുരക്ഷയും നൽകും.

Leave a Reply

Your email address will not be published. Required fields are marked *