കൊല്ലം: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ കേന്ദ്രത്തിലേക്ക് ഇനി മുതൽ ഓൺലൈൻ ടിക്കറ്റ് സംവിധാനത്തിലൂടെയാണ് പ്രവേശനം. ബോട്ടുടമകളുമായി ഡിടിപിസി നടത്തിയ ചര്‍ച്ചകൾക്കൊടുവിൽ പ്രാക്കുളം, മണലിൽ ക്ഷേത്രക്കടവ്, കുരീപ്പുഴ പള്ളി എന്നീ മൂന്ന് കടവുകളിൽ നിന്നാണ് ബോട്ടുകൾ സഞ്ചാരികളെ കായൽ നടുവിലെ ആകർഷക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുക. ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് Read More…


