അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ. യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടറായി വീണ്ടും നിയമിച്ചു. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇത് അഞ്ചാം തവണയാണ് എം.എ. യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബുദാബിയുടെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയുടെയും വ്യവസായ സമൂഹത്തിന്റെയും പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന Read More…
Tag: m a yousafali
ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ മലയാളി എം. എ. യൂസുഫലി.
ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിൽ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ പ്രമുഖ വ്യവസായികൾക്ക് പുറമേ, മലയാളിയായ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും ഇടം നേടിയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിലൊരാളായ ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മെറ്റയുടെ മാർക്ക് സക്കർബർഗ് രണ്ടാമതും, ആമസോണിന്റെ ജെഫ് ബെസോസ് മൂന്നാമതും എത്തി. ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. യൂസുഫലി 487-ാം സ്ഥാനത്താണ്


