Business Economy India International News

ഇന്ത്യൻ കപ്പല്‍ ആക്രമിച്ച് ഇറാന്‍; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം


ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് പിന്നാലെ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇറാന്‍. വെടിവെപ്പില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇറാന്‍ അംബാസിഡറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യന്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തിയത്.

ഒമാന്‍ തീരത്തിനോട് ചേര്‍ന്ന് 25 നോട്ടിക്കല്‍ മൈല്‍, 20 നോട്ടിക്കല്‍ മൈല്‍, മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ നിലയുറപ്പിച്ചിരുന്ന കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യയുടെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കപ്പലുകള്‍ ഇറാന്‍ തിരിച്ചുവിട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.

അതെസമയം 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വന്ന സൂപ്പര്‍ ടാങ്കറും ഇറാന്‍ തടഞ്ഞുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *