ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ജി.എഫ്.എസ്. ഗാലക്സി (GFS Galaxy) എന്ന ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മേഖലയിലെ സാധാരണ ചരക്കുകപ്പലുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ആക്രമണം നടന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ രക്ഷപ്പെടുത്തിയതായും ഒരാളെ കണ്ടെത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. “ഒമാൻ തീരത്തിന് സമീപം ഇന്ന് നടന്ന ജി.എഫ്.എസ്. ഗാലക്സി എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ Read More…
Tag: strait of hormuz
അമേരിക്കക്ക് വൻ തിരിച്ചടി നൽകി ഇറാൻ; ബഹ്റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ ഇറാൻ്റെ തിരിച്ചടി
ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ അമേരിക്ക ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി. ആക്രമണത്തിൽ കണ്ടെയ്‌നർ കപ്പലിന് തീപിടിക്കുകയും ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ സൈന്യത്തിൻ്റെ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തിറക്കിയ വിവരമനുസരിച്ച്, ഇറാനിലെ ഏകദേശം 140 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധശേഖരങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, മറ്റ് സൈനിക കേന്ദ്രങ്ങൾ എന്നിവയായിരുന്നു പ്രധാന Read More…
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. തെക്കന്‍ ലെബനോണില്‍ ഇന്ന് മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്ക് അടച്ചത്. അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഇറാൻ്റെ ആരോപണം. ഇനിയും ആക്രമണം നടത്തിയാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാൻ്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍ അന്‍ബിയ പറഞ്ഞു.
യുഎസ്-ഇറാൻ സമാധാന കരാർ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ധാരണയായി
107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിയെന്നും യുഎസ് പ്രസിഡൻ്റ് അറിയിച്ചു. കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ ഔപചാരികമായി ഒപ്പുവെക്കുമെന്നാണ് വിവരം. ലോക എണ്ണവിതരണത്തിൻ്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധവും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തെ തുടർന്ന് ആഗോള Read More…
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ ചൈനയും റഷ്യയും രംഗത്ത്
ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഷി ജിൻപിങ്ങും വ്ലാദിമിർ പുടിനും രംഗത്ത്. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത നിയന്ത്രണങ്ങൾ ആഗോള വ്യാപാരത്തിന് വലിയ ഭീഷണിയാണെന്നും ഇരുനേതാക്കളും മുന്നറിയിപ്പ് നൽകി. ബെയ്ജിങ്ങിൽ വെച്ച് നടന്ന ദീർഘമായ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ചൈനയും റഷ്യയും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്നും അത് പശ്ചിമേഷ്യയിലെ സ്ഥിരത തകർക്കുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ആഗോള എണ്ണ ഗതാഗതത്തിനും വ്യാപാരത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ Read More…
പശ്ചിമേഷ്യൻ സംഘർഷം: സ്വർണം-വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 15 ശതമാനമായി ഉയർത്തി. വിദേശ വാങ്ങലുകൾ കുറയ്ക്കുകയും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം. പുതുക്കിയ തീരുവയിൽ കസ്റ്റംസ് ഡ്യൂട്ടിയും അധിക സെസും ഉൾപ്പെടുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വ്യാപാര കുറവ് നിയന്ത്രിക്കാനും രൂപയുടെ മൂല്യം സ്ഥിരതയാർജിക്കാനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസം രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഒരു യുഎസ് ഡോളറിനു 95.74 രൂപയാണ് Read More…
ഇന്ധന പ്രതിസന്ധി രൂക്ഷം: പുതിയ നീക്കവുമായി പ്രധാനമന്ത്രി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി ഘട്ടത്തെ മറികടക്കാനായി സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. എണ്ണ പ്രതിസന്ധി തരണം ചെയ്യാൻ മാതൃകയെന്നോണം തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ് പ്രധാനമന്ത്രി.ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നത് കൊണ്ട് രാജ്യത്ത് ജനങ്ങൾ പെട്രോൾ, ഡീസൽ ഉപയോഗം കുറക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യാനും വിദേശ യാത്രകൾ ഒഴിവാക്കാനും, ഒരു വർഷത്തേക്ക് സ്വർണം Read More…
ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു
പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യന്‍ കപ്പലുകള്‍ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. ഒമാന്‍ തീരത്തോട് അടുത്ത് നങ്കൂരമിട്ട് കിടന്നിരുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഇന്നലെ വെടിയുതിര്‍ത്തിരുന്നു. ഇതില്‍ ഇന്ത്യന്‍ കപ്പലിന് നേരെയും വെടിവെപ്പുണ്ടായി. ഇന്ത്യന്‍ പതാകയുള്ള പത്താമത്തെ കപ്പലാണ് ഹോര്‍മുസ് കടന്നത്. അതെസമയം വെടിവെപ്പിനിടെ രണ്ട് ഇന്ത്യന്‍ ടാങ്കറുകള്‍ തിരിച്ച് പോവുകയും ചെയ്തു. അസംസ്‌കൃത എണ്ണയുമായി ഇന്ത്യന്‍ തീരത്തേക്ക് ജാഗ് അര്‍നവ് എന്ന കപ്പലാണ് വരുന്നത്. മാരിടൈം ട്രാഫിക്കിലെ ലഭ്യമായ വിവരങ്ങളില്‍ നിന്നും നിരവധി ഇന്ത്യന്‍ പതാകയുള്ള കപ്പലുകളാണ് Read More…
ഇന്ത്യൻ കപ്പല്‍ ആക്രമിച്ച് ഇറാന്‍; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം
ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് പിന്നാലെ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇറാന്‍. വെടിവെപ്പില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇറാന്‍ അംബാസിഡറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യന്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തിയത്. ഒമാന്‍ തീരത്തിനോട് ചേര്‍ന്ന് 25 നോട്ടിക്കല്‍ മൈല്‍, 20 നോട്ടിക്കല്‍ മൈല്‍, മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ നിലയുറപ്പിച്ചിരുന്ന കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യയുടെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കപ്പലുകള്‍ ഇറാന്‍ തിരിച്ചുവിട്ടതായി വിവരം Read More…
പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ട്രംപ്
പശ്ചിമേഷ്യയിലെ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. സംഭാഷണത്തിനിടെ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ കുറിച്ചും ഇരു നേതാക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സംഘര്‍ഷം നിര്‍ത്തി സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഇന്ത്യ പിന്തുണക്കുമെന്നും മോദി പറഞ്ഞു. ആഗോളവ്യാപാരം സുഗമമാകണമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും സുരക്ഷിതയാത്ര സാധ്യമാകണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനം പുലര്‍ത്താനായി ചര്‍ച്ചകള്‍ തുടരാനും ഇരുനേതാക്കളും സമ്മതിച്ചിട്ടുണ്ട്.സമാധാനത്തിനും സുഗമവും സുരക്ഷിതവുമായ വ്യാപരബന്ധം സൃഷ്ടിക്കാന്‍ ഇന്ത്യ നിലനില്‍ക്കുമെന്നും ഉറപ്പുനല്‍കുന്ന Read More…







