India News

ഇന്ധന പ്രതിസന്ധി രൂക്ഷം: പുതിയ നീക്കവുമായി പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്
രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി ഘട്ടത്തെ മറികടക്കാനായി സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. എണ്ണ പ്രതിസന്ധി തരണം ചെയ്യാൻ മാതൃകയെന്നോണം തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണ് പ്രധാനമന്ത്രി.
ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നത് കൊണ്ട് രാജ്യത്ത് ജനങ്ങൾ പെട്രോൾ, ഡീസൽ ഉപയോഗം കുറക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യാനും വിദേശ യാത്രകൾ ഒഴിവാക്കാനും, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തന്റെ വാഹന വ്യൂഹത്തിൽ നിന്ന് അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചത്.

കഴിവതും ഇലക്ട്രിക് വാഹനങ്ങളും പൊതുഗതാഗത സൗകര്യങ്ങളും ഉപയോഗിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *