നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ക്രമക്കേടില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും 9 പേരെ അറസ്റ്റ് ചെയ്തു. നാസിക്കില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ടെലഗ്രാം വഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ശുഭം ഖൈര്‍നാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി 10 ലക്ഷം രൂപയാണ് ചോദ്യപേപ്പര്‍ ലഭിക്കാന്‍ നല്‍കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യസൂത്രധാരനാണെന്ന് സംശയിക്കുന്ന മനീഷ് യാദവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുടെ ഗൂഡാലോചന നടന്നത് നാസിക്കില്‍ നിന്നാണെന്നാണ് ലഭിക്കുന്ന വിവരം. ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഡല്‍ഹി, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ട്.





