
അസം മുഖ്യമന്ത്രിയായി തുടര്‍ച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത ഹിമന്ത ബിശ്വ ശർമ്മക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു.
എന്‍ഡിഎയ്ക്ക് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താന്‍ സാധിച്ചതില്‍ ജനങ്ങളുടെ വിശ്വാസമാണ് പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമിൻ്റെ വികസനത്തിനായി ഹിമന്ത ബിശ്വ ശര്‍മ നടത്തിയ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ഗുവാഹത്തിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി-എന്‍ഡിഎ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു.
അടുത്ത കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് വിലയിരുത്തല്‍.




