Business Economy Kerala News

കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില; പവന്‍ വില 1.12 ലക്ഷം കടന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വില ഉയർന്നു. ഇന്ന് ഗ്രാമിന് 50 രൂപ ഉയര്‍ന്നതോടെ ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് സ്വര്‍ണത്തിൻ്റെ വില 14,115 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 1,12,920 രൂപയിലെത്തി.

18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 11,655 രൂപയും പവന് 93,240 രൂപയുമാണ് ഇന്നത്തെ നിരക്ക്.

വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിക്ക് 290 രൂപയും എട്ട് ഗ്രാമിന് 2,320 രൂപയുമാണ് വില.

ആഗോള വിപണിയിലെ മാറ്റങ്ങളും സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിച്ചതുമാണ് വില ഉയര്‍ന്നതിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *