ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. തെക്കന്‍ ലെബനോണില്‍ ഇന്ന് മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്ക് അടച്ചത്.
അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഇറാൻ്റെ ആരോപണം. ഇനിയും ആക്രമണം നടത്തിയാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇറാൻ്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ ഖതം അല്‍ അന്‍ബിയ പറഞ്ഞു.





