Business Economy India International

പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

പശ്ചിമേഷ്യയിലെ സ്ഥിതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. സംഭാഷണത്തിനിടെ മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ കുറിച്ചും ഇരു നേതാക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സംഘര്‍ഷം നിര്‍ത്തി സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഇന്ത്യ പിന്തുണക്കുമെന്നും മോദി പറഞ്ഞു.

ആഗോളവ്യാപാരം സുഗമമാകണമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും സുരക്ഷിതയാത്ര സാധ്യമാകണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനം പുലര്‍ത്താനായി ചര്‍ച്ചകള്‍ തുടരാനും ഇരുനേതാക്കളും സമ്മതിച്ചിട്ടുണ്ട്.
സമാധാനത്തിനും സുഗമവും സുരക്ഷിതവുമായ വ്യാപരബന്ധം സൃഷ്ടിക്കാന്‍ ഇന്ത്യ നിലനില്‍ക്കുമെന്നും ഉറപ്പുനല്‍കുന്ന കുറിപ്പും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *