
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്.
പുതുക്കിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 13,875 രൂപയും 8 ഗ്രാമിന് 1,11,000 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 11,465 രൂപയും 8 ഗ്രാമിന് 91,720 രൂപയുമാണ്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയും 8 ഗ്രാമിന് 2,120 രൂപയുമാണ് നിലവിലെ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ, ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടങ്ങൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.




