ഗുരുവായൂർ ദേവസ്വം കാവീട് ഗോകുലത്തിൽ ഒഴിവുള്ള 9 പശുപാലകൻ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് ജൂൺ 23 ചൊവ്വാഴ്ച ( 23.06.2026 ന്) രാവിലെ 10 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്.
01.01.2026 ന് 20 നും 36 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗത്തിന് നിയമാനുസൃതം വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം, ദേവസ്വം ഗോശാലയിൽ പശുപാലകനായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. താല്പര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവയും, ആയതുകളുടെ പകർപ്പും സഹിതം ഗുരുവായൂർ ദേവസ്വം ഓഫീസിൽ രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് Ph:0487-2556335 (Extn. 235,248,251) എന്ന നമ്പറിലോ ദേവസ്വം ഓഫീസിൽ നേരിട്ടോ അന്വേഷിക്കാം.





