International News

അബുദാബി ചേംബർ ഡയറക്ടറായി വീണ്ടും എം.എ. യൂസഫലി; അഞ്ചാം തവണ ബോർഡിൽ അംഗത്വം

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ. യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടറായി വീണ്ടും നിയമിച്ചു. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇത് അഞ്ചാം തവണയാണ് എം.എ. യൂസഫലി ചേംബർ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. അബുദാബിയുടെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയുടെയും വ്യവസായ സമൂഹത്തിന്റെയും പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന Read More…