അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 12 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കേരള ഹൈക്കോടതി. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു.
ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും പതിനൊന്നാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധിയും ഹൈക്കോടതി ശരിവെച്ചു. ശേഷിച്ച 13 പ്രതികളുമായി ബന്ധപ്പെട്ട ശിക്ഷാവിധിയാണ് ഇപ്പോൾ പുറപ്പെടുവിച്ചത്.
കുറ്റക്കാരായ 13 പ്രതികൾക്കും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ നിയമം ബാധകമല്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി റദ്ദാക്കി.
പ്രതികൾക്ക് കൂടുതൽ കർശന ശിക്ഷ നൽകണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.





