പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകന്‍ പി ഭാരതി രാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. മകന്‍ മനോജിന്റെ മരണ ശേഷം അദ്ദേഹം ക്ഷീണിതനായിരുന്നു.
സംവിധാനത്തിൻ്റെ ഹിമാലയം എന്നതിന്റെ തമിഴ് പദമായ ഇയക്കുനര്‍ ഇമയം എന്ന പേരിലാണ് ഭാരതി രാജയെ വിശേഷിപ്പിച്ചിരുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും ഗ്രാമങ്ങളുടെ പച്ചപ്പിലേക്ക് മാറ്റി പുതിയൊരു ചലച്ചിത്രലോകത്തെ സൃഷ്ടിച്ചെടുത്ത വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചത് ഭാരതി രാജയായിരുന്നു. തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്.
1977ല്‍ പുറത്തിറങ്ങിയ പതിനാറ് വയതിനിലേ എന്ന ആദ്യ ചിത്രം തന്നെ തമിഴ്‌നാട്ടില്‍ വിപ്ലവ വിജയമായി മാറിയിരുന്നു. പ്രശ്‌സത സംവിധായകന്‍ പുട്ടണ്ണ കനഗലിന്റെ സഹായിയായാണ് സിനിമലോകത്തേക്ക് പ്രവേശിച്ചത്.
2004ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 2013ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ടിച്ചു.




