International News Politics

പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു


പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധക്കാരും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും പാകിസ്താന്‍ സുരക്ഷ സേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ 27ന് പാക് അധീന കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 45 സീറ്റില്‍ 12 എണ്ണം അഭയാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ചതിന് ശേഷമാണ് ജോയിന്റ് അവാമി ആക്ഷ കമ്മിറ്റി പ്രതിഷേധ സമരത്തിനിറങ്ങിയത്. സീറ്റുകള്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നല്‍കിയാല്‍ പ്രാദേശിക പ്രാതിനിധ്യം കുറയുമെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്.
ഇതിനുപിന്നാലെ ഈ സംഘടനയെ പാക് ഭരണകൂടം തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനായി പ്രഖ്യാപിച്ചതോടെ പ്രതിഷേധത്തിലേക്ക് വഴിമാറുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചിപുന്നു. ഇതിനുപിന്നാലെ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *