പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധക്കാരും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും പാകിസ്താന്‍ സുരക്ഷ സേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 27ന് പാക് അധീന കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 45 സീറ്റില്‍ 12 എണ്ണം അഭയാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ചതിന് ശേഷമാണ് ജോയിന്റ് അവാമി ആക്ഷ കമ്മിറ്റി പ്രതിഷേധ Read More…


