സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ സ്കൂളുകളിൽ സീറ്റ് വർധനയ്ക്ക് സംസ്ഥാന സർക്കാർ തീരുമാനമായി. ഏഴ് ജില്ലകളിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30 ശതമാനം മാർജിനിൽ സീറ്റ് വർധന അനുവദിച്ചു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അധിക സീറ്റുകൾ അനുവദിക്കുക.
ഇതുകൂടാതെ ഈ ജില്ലകളിലെ സ്കൂളുകളിൽ 20 ശതമാനം മാർജിനിൽ അധിക സീറ്റ് വർധനയും പ്രഖ്യാപിച്ചു. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം അധിക സീറ്റുകൾ കൂടി അനുവദിക്കാനും സർക്കാർ തീരുമാനിച്ചു.
പ്ലസ് വൺ പ്രവേശനത്തിനുള്ള വിദ്യാർത്ഥികളുടെ വർധിച്ച ആവശ്യകത കണക്കിലെടുത്താണ് നടപടി.





