Kerala News

തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മാണ രൂപരേഖയായി-കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി.

തൃശൂർ റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണ രൂപരേഖയിൽ തീരുമാനമായതായി കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി. 300 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് നടക്കുക 3 ഡിസൈനുകൾ വന്നതിൽ പ്രധാനമന്ത്രി നിർദ്ദേശിച്ച ഡിസൈൻ വൺ ആണ് തിരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.

300 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുക. മൂന്നു ഡിസൈനുകളിൽ പ്രധാനമന്ത്രി തിരഞ്ഞെടുത്ത ഡിസൈൻ വൺ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നും
ഡിസൈൻ തിരഞ്ഞെടുത്ത വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉടൻ അറിയിക്കുമെന്നു
രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

45 ദിവസത്തിനു മുൻപായി ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനായി റെയിൽവേ അധികൃതർക്ക് സുരേഷ് ഗോപിനിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങൾ പതിന്മടങ്ങ് വർധിപ്പിക്കുമെന്നും നിർമ്മാണം പൂർത്തിയായതിന് ശേഷം കണ്ട് നോക്കൂ എന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *