ആലപ്പുഴ: ലോകം കാത്തിരിക്കുന്ന വള്ളംകളി പോരാട്ടം, നെഹ്‌റു ട്രോഫി വള്ളംകളി, ഇന്ന് പുന്നമടക്കായലില്‍ അരങ്ങേറുന്നു. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ വള്ളംകളി തുടങ്ങും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഫൈനല്‍ മത്സരങ്ങളിലാണ് എല്ലാം തീരുമാനിക്കുക. ആദ്യ നാല് ഹീറ്റ്സുകളില് നാല് വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില് മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ഫൈനല്‍ റൗണ്ടിലെ വേഗമേറിയ നാലു വള്ളങ്ങള്‍ തികച്ചും ആവേശകരമായ പോരാട്ടത്തിനിറങ്ങും.
വിവിധ വിഭാഗങ്ങളിലെയും ജേതാക്കളെ ഫിനിഷിങ് സമയം അടിസ്ഥാനമാക്കി തീരുമാനിക്കും. വൈകുന്നേരം 5.30ഓടെ മത്സരങ്ങള്‍ അവസാനിക്കും.