ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ആഗസ്റ്റ് 23 ന് ഗുരുവായൂർ ക്ഷേത്രത്തിൽ 429 ഉം ആഗസ്റ്റ് 30 ന് 342ഉം സെപ്റ്റംബർ 13ന് 328 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ വിവാഹ ചടങ്ങുകളും ദർശനവും സുഗമമായി നടക്കാൻ ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ് അറിയിച്ചു. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ഷിനിജ Read More…
Tag: devaswom
ദേവസ്വം ആശുപത്രിയിൽ RMO ഒഴിവ്
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഒഴിവുള്ള RMO തസ്‌തികയിലേക്ക് താൽക്കാലിക നിയമനത്തിനായുള്ള ( 179 ദിവസം) കൂടിക്കാഴ്ച ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ നടക്കും. യോഗ്യത MBBS ബിരുദം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവ്യത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുൻപ് ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം.പ്രായപരിധി01.01.2026 Read More…



