
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 14,280 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിൻ്റെ വില 1,14,240 രൂപ ആയി ഉയര്‍ന്നു.
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 11,790 രൂപ എന്ന നിരക്കില്‍ 8 ഗ്രാം സ്വര്‍ണത്തിന് 94,320 രൂപ ആയി.
അതേസമയം വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 275 രൂപയും 8 ഗ്രാമിന് 2,200രൂപയുമാണ് നിലവിലെ നിരക്ക്.
ആഗോള വിപണിയിലെ മാറ്റങ്ങളും രൂപ-ഡോളര്‍ മൂല്യത്തിലെ വ്യത്യാസങ്ങളും സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള വിലകളില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതായി വിപണി വിദഗ്ധര്‍ പറയുന്നു.




