സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം ആരംഭിച്ചത്. ഇന്ന് പവന് ഒറ്റയടിക്ക് 1240 രൂപയാണ് ഉയർന്നത്. ഇതോടെ പവന് വില 1,04,240 രൂപയിലെത്തി. ഗ്രാമിന് 155 രൂപ ഉയർന്നു. ഇതോടെ 13,030 രൂപയായി.
ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. പവന് വില 1,03,000 രൂപയായിരുന്നു. ഗ്രാമിന് 12,875 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 14,215 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 13,030 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,661 രൂപയുമാണ്.





