
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് ₹195 ഉയർന്നതോടെ 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ₹13,870 ആയി. എട്ട് ഗ്രാമിന് ₹1,10,960 രൂപയായി.
18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 11,455 രൂപയും എട്ട് ഗ്രാമിന് 91,640 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 265 രൂപയും എട്ട് ഗ്രാമിന് 2,120 രൂപയുമാണ് നിലവിലെ വില.
അടുത്തിടെ തുടരുന്ന വിപണി മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവില വീണ്ടും ഉയർന്നത്.




