സോളാർ സിസ്റ്റം പ്രവർത്തനരഹിതമെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള വെള്ളറ വീട്ടിൽ വി.വി. ലാസർ ഫയൽ ചെയ്ത ഹർജിയിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള നവയുഗ് പവർ ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. ലാസറിൻ്റെ പക്കൽ നിന്ന് 161597 രൂപയാണ് സോളാർ സിസ്റ്റം സ്ഥാപിച്ചുനൽകുവാൻ ഈടാക്കുകയുണ്ടായതു്. യു.പി.എസിനും സോളാർ ചാർജ് കൺട്രോളിനും ബാറ്ററിക്കും അഞ്ച് വർഷം വാറണ്ടി വാഗ്ദാനം ചെയ്തിരുന്നു.പാനലിന് 25 വർഷം വാറണ്ടിയാണ് വാഗ്ദാനം ചെയ്തിരുന്നതു്. എന്നാൽ ഉപയോഗിച്ചുവരവെ സിസ്റ്റം പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടപ്പോൾ തകരാർ പരിഹരിച്ചു നൽകാം എന്ന് പറഞ്ഞ് ബാറ്ററികളിലൊന്ന് എതിർകക്ഷി കൊണ്ടുപോവുകയുണ്ടായിട്ടുള്ളതാകുന്നു. എന്നാൽ തകരാർ പരിഹരിച്ചുനൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് എതിർകക്ഷി സിസ്റ്റത്തിന് ഈടാക്കിയ 161597 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഹർജിതിയ്യതി മുതൽ 9%പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
വടക്കുംനാഥനിൽ ആനയൂട്ട്
കർക്കിടക പുലരിയിൽ,കനത്ത മഴയെ അവഗണിച്ച് എത്തിയത് ആയിരങ്ങൾ.. അടയാഭരണങ്ങൾ ഇല്ലാതെ കരിവീര ചന്തം തീർത്ത് വടക്കുംനാഥനിൽ ആനയൂട്ട്.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഊട്ടിൽ പങ്കെടുക്കാൻ എത്തിയത് 65 ആനകൾ.. കോരി ചൊരിയുന്ന മഴയെ അവഗണിച്ച് ആയിരങ്ങളാണ് 42 മത് വടക്കുന്നാഥൻ ക്ഷേത്രം ആനയൂട്ടിന് എത്തിയത്. സ്കൂൾ അവധിയായതിനാൽ രക്ഷിതാക്കൾക്കൊപ്പം നിരവധി കുട്ടികളും ആനയൂട്ടിനെത്തി. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചിന് ആരംഭിച്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പിടിയാനകളടക്കം 64 Read More…
DIG ഓഫീസ് മാർച്ചിന് മഹിളാമോർച്ച മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
BJP ജില്ലാ പ്രസിഡൻ്റിനെതിരെ എടുത്തത് കള്ളക്കേസ്: സംസ്ഥാന സർക്കാരിനെ വിശ്വസിച്ചാണ് പോലീസ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ അതിൻ്റെ പാപഭാരം അവർ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് BJP സംസ്ഥാന ജനറൽ സെകട്ടറി MT രമേശ്,തൃശ്ശൂരിൽ BJPനടത്തിയ DIG ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു MT രമേശ്. ജില്ലാ പോലീസ് മോധാവിയും മറ്റും നാടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് Adv. അനീഷ്കുമാറിനെതിരെയുള്ള കേസെന്നും BJP ജനറൽ സെക്രട്ടിറി കുറ്റപ്പെടുത്തി. ലോക സഭാ തെരഞ്ഞെടുപ്പിൽ BJPനേടിയ മിന്നും ജയത്തിൽ വിറലി പൂണ്ട ഇടതുപക്ഷം, Read More…
“സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസിന് അനുമതി; 140 കിലോമീറ്റർ പരിധി ഹൈക്കോടതി റദ്ദാക്കി”
കൊച്ചി: 140 കിലോമീറ്റർ ദൂരപരിധി കടന്നു സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി! മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി, ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിന്മേലാണ് സിംഗിൾ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സമയം അഭ്യർത്ഥിച്ച ഹർജിക്കാർ സ്കീമിനെ നിയമപരമല്ല എന്ന് വാദിച്ചിരുന്നു, ഇതാണ് കോടതി അംഗീകരിച്ചത്. ഗതാഗതവകുപ്പിന്റെ നിയന്ത്രണം ചോദ്യംചെയ്ത് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ താത്കാലിക പെർമിറ്റ് നിലനിൽക്കുന്നുണ്ട്.