Kerala News

താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം; വ്യാഴാഴ്ച വരെ തുടരും

ദേശീയപാത 766യിലെ താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുഴികൾ അടയ്ക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഈ മാസം ആദ്യം ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണം നടപ്പിലാക്കിയിരുന്നു. അടിവാരം മുതൽ ലക്കിടി വരെ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, 6, 7, 8 വളവുകളിൽ രൂപപ്പെട്ട കുഴികൾ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന ഇന്റർ‌ലോക്ക് കട്ടകൾ ഉയർത്തുന്നതിനുമായി കഴിഞ്ഞ മാസം 7 മുതൽ 11 വരെ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *