Entertainment News

‘പുഷ്പ 2: ദ റൂൾ’ റിലീസ് ആവേശത്തിൽ കേരളം; അല്ലു അർജുൻ നവംബർ 27-ന് കൊച്ചിയിലെത്തുന്നു

ലോകമാകെ ആരാധകരെ ആവേശത്തിലാഴ്ത്തിയ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ 5-ന് തീയറ്ററുകളിൽ എത്തും. ആദ്യഭാഗത്തിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം അല്ലു അർജുൻ നായകനായെത്തുന്ന രണ്ടാം ഭാഗം വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും ട്രേഡ് സർകിളുകളും. ചിത്രത്തിന്റെ പ്രമോഷനുകൾക്കായി നവംബർ 27-ന് അല്ലു അർജുൻ കൊച്ചിയിലെത്തും. ട്രെയിലറിലെ ‘പുഷ്പ ഇനി നാഷണൽ അല്ല, ഇന്റർനാഷണൽ!’ ഡയലോഗ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. Read More…