ഹൈദരാബാദ്: ഡിസംബർ 4-ന് ‘പുഷ്പ 2’ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനിന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം നിലനിൽക്കുമോ എന്നതിൽ സംശയം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിവരമനുസരിച്ച്, പ്രീമിയർ ഷോയ്ക്കിടെ 39 കാരിയായ രേവതി എന്ന യുവതി തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടു. ഇതേ തുടർന്ന് നടനെയും സുരക്ഷാ ജീവനക്കാരെയും സന്ധ്യ തിയറ്റർ Read More…
Tag: pushpa 2
നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു. നടൻ നായകനായ പുഷ്പ 2 എന്ന സിനിമയുടെ ഫസ്റ്റ് ഷോ വേളയിലാണ് ദാരുണസംഭവമുണ്ടായത്. അതേസമയം, ‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൻ്റെ പ്രീമിയറിനിടെ ഉണ്ടായ ദാരുണമായ സംഭവത്തെ തുടർന്ന് തനിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടൻ സമർപ്പിച്ച ഹർജിയിൽ, അറസ്റ്റിനു Read More…
രണ്ട് കോടിയിലേറെ പ്രീ സെയിൽസ്; 500 സ്ക്രീനുകളിൽ ‘പുഷ്പ 2’ കേരളം കീഴടക്കാൻ എത്തുന്നു
‘പുഷ്പ 2: ദ റൂൾ’ കേരളത്തിൽ മോഹൻലാൽ-മമ്മൂട്ടി തലത്തിലുള്ള ആവേശം സൃഷ്ടിച്ച് രണ്ട് കോടിയിലേറെ രൂപയുടെ പ്രീ സെയിൽസ് നേടിയിരിക്കുകയാണ്. കേരളത്തിലെ 500 സ്ക്രീനുകളിൽ ചിത്രം വിപുലമായി റിലീസ് ചെയ്യുമ്പോൾ പുലർച്ചെ നാല് മണിക്ക് ആദ്യ ഷോ ആരംഭിക്കും. തെലുങ്ക് താരങ്ങളിലൊരാളായ അല്ലു അർജുനിന് കേരളത്തിൽ നിന്ന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്നത് ആദ്യമായാണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളായ ‘കിസ്സിക്’യും ‘പീലിങ്സ്’യും ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചലച്ചിത്രപ്രേമികളെ വിസ്മയിപ്പിക്കുകയും ചെയ്തു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ Read More…
പുഷ്പ 2’യിലെ ശ്രീലീലയുടെ ‘കിസ്സിക്’ ഗാനം റിലീസ് ചെയ്തു ; സാമന്തയുടെ ഗാനം കൂടുതല്‍ മികച്ചതെന്ന് ആരാധകര്‍
ഇന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കിയ അല്ലു അര്‍ജുന്റെ പുഷ്പ 2വിലെ പുതിയ ഐറ്റം സോങ്ങായ ‘കിസ്സിക്’ റിലീസ് ചെയ്തു. ശ്രീലീലയുടെ ചടുല നൃത്തവുമായി എത്തിയ ഗാനം ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ദേവി ശ്രീ പ്രസാദിന്റെ സംഗീതവും, ചന്ദ്രബോസിന്റെ വരികളും, ശുഭലക്ഷിണിയുടെ ആലാപനവും ചേര്‍ന്നാണ് ഈ ഗാനമൊരുക്കിയത്. യൂട്യൂബില്‍ ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് കോടിയോളം പേരാണ് വിഡിയോ കണ്ടത്. എന്നാല്‍, ആദ്യഭാഗത്തിലെ സാമന്തയുടെ ഐറ്റം സോങ്ങിനെ അപേക്ഷിച്ച് ഈ ഗാനം തൃപ്തികരമല്ലെന്നാണ് ചില ആരാധകര്‍ Read More…
‘പുഷ്പ 2: ദ റൂൾ’ റിലീസ് ആവേശത്തിൽ കേരളം; അല്ലു അർജുൻ നവംബർ 27-ന് കൊച്ചിയിലെത്തുന്നു
ലോകമാകെ ആരാധകരെ ആവേശത്തിലാഴ്ത്തിയ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ 5-ന് തീയറ്ററുകളിൽ എത്തും. ആദ്യഭാഗത്തിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം അല്ലു അർജുൻ നായകനായെത്തുന്ന രണ്ടാം ഭാഗം വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും ട്രേഡ് സർകിളുകളും. ചിത്രത്തിന്റെ പ്രമോഷനുകൾക്കായി നവംബർ 27-ന് അല്ലു അർജുൻ കൊച്ചിയിലെത്തും. ട്രെയിലറിലെ ‘പുഷ്പ ഇനി നാഷണൽ അല്ല, ഇന്റർനാഷണൽ!’ ഡയലോഗ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. Read More…