ഭീകരവാദ ഭീഷണിയാണ് പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ ശ്രദ്ധയ്ക്ക് പ്രധാന കാരണം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ ഇന്ത്യയുടെ പ്രധാന എതിരാളിയായി ചൈന തുടരുകയാണെന്ന് മുൻ കരസേനാ മേധാവി ജനറൽ മനോജ് നരവാനെ പറഞ്ഞു. ചൈനയെ “ശത്രു” എന്ന് വിശേഷിപ്പിക്കാൻ തയ്യാറാകാതിരുന്ന നരവാനെ, അതേസമയം ശക്തമായ സൈനിക പ്രതിരോധ ശേഷി ഇന്ത്യ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ബെയ്ജിങ്ങുമായുള്ള ദീർഘകാല തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനും ചൈനയും വ്യത്യസ്ത തലങ്ങളിലാണ് ഇന്ത്യക്ക് വെല്ലുവിളിയാകുന്നതെന്ന് അയൽരാജ്യങ്ങളിൽ നിന്നും Read More…
Tag: china
ജയശങ്കർ-വാങ് യി കൂടിക്കാഴ്ച: ചൈനയുടെ വിശദീകരണം തള്ളി ഇന്ത്യ
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ഫിലിപ്പീൻസിലെ മനിലയിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ചൈന പുറത്തുവിട്ട ഔദ്യോഗിക വിശദീകരണം ഇന്ത്യ തള്ളി. ഇന്ത്യ ഒരിക്കലും ചൈനയുടെ പരമാധികാരം ലംഘിച്ചിട്ടില്ലെന്നും, മറിച്ച് ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ഇന്ത്യൻ പ്രദേശങ്ങൾ ചൈന നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. ബുധനാഴ്ച മനിലയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈന പുറത്തിറക്കിയ പ്രസ്താവനയിൽ, തായ്‌വാനും ടിബറ്റും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചൈനയുടെ പരമാധികാരത്തെ Read More…
ചൈനയിലെ ജനസംഖ്യ ചുരുങ്ങുന്നു; ജനന നിരക്ക് 17 ശതമാനം ഇടിഞ്ഞു
ബീജിങ്: ജനസംഖ്യാ കണക്കുകളില്‍ അപകടകരമായ ഇടിവ് നേരിട്ട് ചൈന. ജനന നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും കുറവാണ് 2025 ല്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. പത്ത് വര്‍ഷം മുന്‍പുള്ള രാജ്യത്തെ ജനന നിരക്കുമായി താരതമ്യം ചെയ്താല്‍ (10 ദശലക്ഷം) ഒരു കോടിയുടെ കുറവാണ് 2025 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 7.92 ദശലക്ഷം കുട്ടികളാണ് ജനിച്ചത്. 2024 ല്‍ ഇത് 9.54 ദശലക്ഷമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനമാണ് 2025 ല്‍ ജനന നിരക്കില്‍ ഉണ്ടായിട്ടുള്ള കുറവ്. 1949 Read More…
യുഎസ് ഉപരോധം: ഇന്ത്യയ്ക്ക് പിന്നാലെ റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി ചൈനയും, ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പ്
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ റഷ്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ചൈനയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ സിനോപെക്, പെട്രോചൈന, സിനൂക്, ഷെന്‍ഹുവ ഓയില്‍ എന്നിവ റഷ്യയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങിയാതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് പ്രതിദിനം ശരാശരി 16 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ന്റെ ആദ്യ 9 മാസം കണക്കിലെടുത്താല്‍ പ്രതിദിന ശരാശരി 19 ലക്ഷം ബാരല്‍. ചൈനീസ് Read More…
ചൈനയ്‌ക്കെതിരെയുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് അമേരിക്ക; 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടണ്‍: വ്യാപാര യുദ്ധം രൂക്ഷമാക്കി ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റെയല്‍ എര്‍ത്ത് മൂലകങ്ങളുടെ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈന, ഇവയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അധിക താരിഫ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന് പുറമേ Read More…
കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ
നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് ചൈനയിലെ ഡാർചനിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടുന്ന 3000-ൽ പരം കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യന് ഉറപ്പ് നൽകി. യാത്രികർ കേന്ദ്ര മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും എത്രയും പെട്ടന്ന് അവരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കലാപബാധിതമായ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40-ൽ പരം വരുന്ന Read More…
‘ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധം’; ഇന്ന് വൈകീട്ട് മോദി ചൈനയിലെത്തും
ന്യൂഡല്‍ഹി: ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം നാലിനാകും മോദി എത്തുന്നത്. നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. പരസ്പര ബഹുമാനം, പരസ്പര താല്‍പ്പര്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ തന്ത്രപരമായ, ദീര്‍ഘകാല സമീപനത്തിലൂടെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഷി Read More…
അധിക തീരുവയില്‍ ഇളവുമായി അമേരിക്കയും ചൈനയും; താരിഫ് ഈടാക്കല്‍ മൂന്നു മാസത്തേക്ക് നീട്ടി ട്രംപ്
വാഷിങ്ടണ്‍: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത് നീട്ടിവെച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധിക താരിഫുകള്‍ ഈടാക്കുന്നത് 90 ദിവസത്തേക്കാണ് നീട്ടിവെച്ചത്. 145 ശതമാനം അധിക തീരുവ ഈടാക്കുന്നതാണ് നീട്ടിവെച്ചത്. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയുമായി വ്യാപാര ഉടമ്പടി ഉടനെന്നും ട്രംപ് സൂചിപ്പിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ തീരുമാനം അനുസരിച്ച് നവംബര്‍ 10 വരെ ചൈനയ്ക്ക് അധിക തീരുവയില്‍ ഇളവ് ലഭിക്കും. ‘കരാറിന്റെ Read More…








