Kerala News Politics

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗൃഹസന്ദർശനം നടത്തി


തൃശ്ശൂർ: ശ്രീ നരേന്ദ്രമോദി സർക്കാരിൻ്റെ 12 വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ നിയോജക മണ്ഡലത്തിൽ ഗൃഹസന്ദർശനം നടത്തി.
തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ രാധാകൃഷ്ണനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി സന്ദർശിച്ച സുരേഷ് ഗോപി, കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു.

കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് നടപ്പാക്കിയ വികസന പദ്ധതികളും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വിവിധ ക്ഷേമപദ്ധതികളും അദ്ദേഹം വിശദീകരിച്ചു. ഗൃഹസന്ദർശന പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് സി. മേനോൻ, പട്ടുരാക്കൽ ഡിവിഷൻ കൗൺസിലർ കൃഷ്ണമോഹൻ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ വികസന കാഴ്ചപ്പാടും ജനക്ഷേമ പ്രവർത്തനങ്ങളും വീടുകളിലെത്തി ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവതരിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് ഗൃഹസന്ദർശനം സംഘടിപ്പിച്ചതെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *